പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി യുഎഇ

repatriation of malayalees from gulf

ദുബയ്: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ യുഎഇ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങുന്നു. അതത് രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ പുനപ്പരിശോധിക്കും. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്‌മെന്റ് ക്വാട്ട വെട്ടിക്കുറക്കാനും യുഎഇ തീരുമാനിച്ചു. ഏതൊക്കെ രാജ്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് യുഎഇ വ്യക്തമാക്കിയിട്ടില്ല.

യുഇഎയിലുള്ള ഇന്ത്യക്കാരെ സമീപകാലത്തേക്കൊന്നും രാജ്യത്തേക്ക് തിരിച്ചുവരാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ ആശങ്കയിലായിരിക്കുകയാണ്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജീവനക്കാരെ വെട്ടിക്കുറക്കാനോ അവധിയില്‍ പ്രവേശിപ്പിക്കാനോ ആവശ്യമെങ്കില്‍ പിരിച്ചുവിടാനോ ഉള്ള അവകാശം സ്വകാര്യ മേഖലക്ക് യു.എ.ഇ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ മടങ്ങി പോകാന്‍ നിര്‍ബന്ധിതരായവരെ തിരിച്ചു കൊണ്ടു പോകാന്‍ ചില രാജ്യങ്ങള്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ യു.എ.ഇ തീരുമാനിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സര്‍വീസ് നടത്താന്‍ എമിറേറ്റ്‌സ് എയര്‍ലെന്‍സ് തയ്യാറായിരുന്നു. എന്നാല്‍, യാത്രാവിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതു വരെ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ പറ്റില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

uae indians repatriation