യുഎഇയില്‍ റിമോട്ട് വിസാ സംവിധാനം പ്രഖ്യാപിച്ചു; എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

uae remote visa

ദുബൈ: വിദേശത്തു ജോലി ചെയ്യുന്ന പ്രൊഫഷനലുകള്‍ക്ക് റസിഡന്‍സ് വിസ നല്‍കാന്‍ യുഎഇ തീരുമാനം. യുഎഇയില്‍ താമസിക്കുകയും വിദേശത്ത് റിമോട്ട് ആയി ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ഈ വിസ. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുതിയ വിസാ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജോലി നല്‍കുന്ന കമ്പനി യുഎഇയില്‍ അല്ലെങ്കില്‍ പോലും വിസ ലഭിക്കും. എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
ALSO WATCH