Wednesday, December 1, 2021
HomeSpecialCareer Escortയുഎഇയില്‍ നിരവധി ജോലി ഒഴിവുകള്‍; ശമ്പളം 7000 മുതല്‍ 10,000 ദിര്‍ഹം വരെ

യുഎഇയില്‍ നിരവധി ജോലി ഒഴിവുകള്‍; ശമ്പളം 7000 മുതല്‍ 10,000 ദിര്‍ഹം വരെ

ദുബൈ: യുഎഇയിലെ നിരവധി കമ്പനികള്‍ എന്‍ജിനീയറിങ് ഡിപാര്‍ട്ട്‌മെന്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. മെക്കാനിക്കല്‍ എന്‍ജിനീയര്‍, അഡ്മിന്‍ മാനേജര്‍, എംഇപി അപ്ലിക്കേഷന്‍ എന്‍ജിനീയര്‍, പ്രൊജക്ട് എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ സെയില്‍സ് എന്‍ജിനീയര്‍ തുടങ്ങിയ പോസ്റ്റുകളിലാണ് ഒഴിവുകളുള്ളത്. 7000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെയാണ് ശമ്പളം.

ഒഴിവുള്ള പോസ്റ്റുകള്‍
1. സീനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍
അബൂദബയിലെ ഒരു കണ്‍സള്‍ട്ടന്‍സി 10 മുതല്‍ 15 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ള മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ തേടുന്നു. ടെക്‌നിക്കല്‍, എന്‍ജിനീയറിങ് മേഖലയില്‍ നല്ല പ്രാവീണ്യം, ഡാറ്റാ സെന്റര്‍ ഡിസൈന്‍ മേഖലയില്‍ പരിചയം തുടങ്ങിയ കഴിവുകള്‍ വേണം. വിശദ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക

2. എന്‍ജിനീയറിങ് ബിരുദധാരികള്‍
ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സിയായ എന്‍ജിനീയേഴ്‌സ് ഇന്ത്യന്‍ ലിമിറ്റഡ്(ഇഐഎല്‍) യുഎഇയിലെ വിവിധ സേവനങ്ങളിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികളില്‍ നിന്ന് സിവി ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക

3. ലീഗല്‍ ആന്റ് അഡ്മിന്‍ മാനേജര്‍
ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി 10 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ലീഗല്‍ ആന്റ് അഡ്മിന്‍ മാനേജര്‍മാരെ ക്ഷണിക്കുന്നു. 5,000 മുതല്‍ 7,000 ദിര്‍ഹം വരെ ശമ്പളം. വിശദ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക

4. എംഇപി അപ്ലിക്കേഷന്‍ എന്‍ജിനീയര്‍
ഷാര്‍ജയിലെ ഒരു കമ്പനിയിലേക്ക് എച്ച്‌വിഎസി(എംഇപി) അപ്ലിക്കേഷന്‍ എന്‍ജിനീയറെ അടിയന്തരമായി ആവശ്യമുണ്ട്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം. വിശദ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക

5. പ്രൊജക്ട് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍
ദുബയിലെ ഒരു സ്വകാര്യ കമ്പനിയിലേക്ക് എലക്ട്രിക്കല്‍ എന്‍ജിനീയര്‍. 2 മുതല്‍ 5 വര്‍ഷം വരെ പ്രവര്‍ത്തി പരിചയം വേണം. വിശദ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക

6. ഇലക്ട്രിക്കല്‍ സെയില്‍സ് എന്‍ജിനീയര്‍
അബൂദബിയിലെ കമ്പനിയിലേക്ക് 7 മുതല്‍ 10 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ള സെയില്‍സ് എന്‍ജിനീയറെ ആവശ്യമുണ്ട്. നിലവില്‍ യുഎയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക
ALSO WATCH

Most Popular