ദുബൈ: വിരമിച്ച ശേഷവും പ്രവാസികള്‍ക്കു യുഎഇയില്‍ തുടരാന്‍ അനുവദിക്കുന്ന വിസാ സംവിധാനത്തിന് അംഗീകാരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ റോഡുകളില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ആരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്കി.
ALSO WATCH