Wednesday, May 18, 2022
HomeNewsfeedഡോക്ടര്‍ ചമഞ്ഞ് 80,000 ദിര്‍ഹം തട്ടാന്‍ ശ്രമം; യുഎഇയില്‍ ഏഷ്യക്കാരനെതിരേ കേസ്

ഡോക്ടര്‍ ചമഞ്ഞ് 80,000 ദിര്‍ഹം തട്ടാന്‍ ശ്രമം; യുഎഇയില്‍ ഏഷ്യക്കാരനെതിരേ കേസ്

ദുബൈ: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്ന് 80,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ച കേസില്‍ ഏഷ്യക്കാരനെതിരേ കേസ്. 42 വയസ്സുകാരനെ വിചാരണയ്ക്കായി ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ജീവനക്കാരനായി വേഷം കെട്ടല്‍, തട്ടിപ്പ് തുടങ്ങിയവയ്ക്കാണ് കേസ്.

2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡോക്ടറുടെ രേഖകളും തന്റെ ഫോട്ടോയും ഉപയോഗിച്ച് പ്രതി ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുകയായിരുന്നു. അപേക്ഷയിലെ വിശംദാശങ്ങളില്‍ സംശയം തോന്നിയ ബാങ്ക് ജീവനക്കാരനാണ് പോലിസില്‍ വിവരമറിയിച്ചത്.

Most Popular