യുഎഇ ദേശീയ ദിനാഘോഷത്തില്‍ നുണയാം സൗജന്യ ഐസ്‌ക്രീം

ice cream

ദുബൈ: യുഎഇയുടെ 75ാം ദേശീയ ദിനാഘോഷം സര്‍ക്കാരിനൊപ്പം ഗംഭീരമാക്കാനൊരുങ്ങുകയാണ് സ്വകാര്യ കമ്പനികളും. യുഎഇയില്‍ മാജിദ് അല്‍ ഫുത്തൈമിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കാരിഫോര്‍, ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഐസ്‌ക്രീം ആണ് വാഗ്ദാനം ചെയ്യുന്നത്.

കാരിഫോറിന്റെ ഐസ്‌ക്രീം ട്രക്കുകള്‍ ഡിസംബര്‍ 2 മുതല്‍ 4 വരെ ഷാര്‍ജ, ദുബൈ, അബൂദബി, അജ്മാന്‍ എന്നിവിടങ്ങളിലെ നഗരങ്ങളിലെത്തും. യുഎഇ പതാകയുടെ നിറങ്ങളില്‍ വനില, സ്‌ട്രോബെറി, ചോക്കലേറ്റ്, പിസ്ത രുചികളിലുള്ള ഐസ്‌ക്രീമുകളാണ് ട്രക്കില്‍ വിതരണം ചെയ്യുക.

ഇതിനു പുറമേ 5,000 കാരിഫോര്‍ ഉപഭോക്താക്കള്‍ക്ക് 2.5 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന പദ്ധതിയും ഉണ്ട്. ഓരോ ദിവസവും 500 ഉപഭോക്താക്കള്‍ക്ക് 500 ദിര്‍ഹം വീതം ലഭിക്കും. ഡിസംബര്‍ 2ന് റാന്‍ഡം രീതിയില്‍ തിരഞ്ഞെടുക്കുന്ന അഞ്ച് ഉപഭോക്താക്കള്‍ക്ക് 50,000 ദിര്‍ഹമാണ് കിട്ടുക. ഇതിനു പുറമേ 500 ഉല്‍പ്പന്നങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.