Tuesday, January 25, 2022
HomeNewsfeed50 ദിര്‍ഹത്തിന്റെ പുതിയ പോളിമര്‍ നോട്ട് പുറത്തിറക്കി യുഎഇ

50 ദിര്‍ഹത്തിന്റെ പുതിയ പോളിമര്‍ നോട്ട് പുറത്തിറക്കി യുഎഇ

അബൂദബി: പുതിയ 50 ദിര്‍ഹം പോളിമര്‍ നോട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. നിലവിലെ 50 ദിര്‍ഹം പേപ്പര്‍ ബാങ്ക് നോട്ടിനൊപ്പം ഇത് ഉപയോഗിക്കാമെന്നും അറിയിച്ചു.

പുതിയ നോട്ട് ബാങ്കുകളിലും എക്സ്ചേഞ്ച് ഹൗസുകളിലും ഇതിനകം എത്തിക്കഴിഞ്ഞു. യുഎഇയുടെ സുവര്‍ണ ജൂബിലി പ്രമാണിച്ച് സ്ഥാപക പിതാവ്, ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടും എമിറേറ്റ്‌സിലെ ആദ്യ തലമുറ ഭരണാധികാരികളോടുമുള്ള ആദരവായാണ് ബാങ്ക് നോട്ട് പുറത്തിറക്കിയത്. പുതിയ ബാങ്ക് നോട്ട് പോളിമര്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് കടലാസ് നോട്ടുകളേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതും പരിസ്ഥിതി സൗഹൃദവുമാണ്.

വ്യത്യസ്തമായ വയലറ്റ് ഷേഡുകള്‍, മധ്യഭാഗത്ത് യുഎഇ നാഷനല്‍ ബ്രാന്‍ഡിന്റെ അടയാളങ്ങള്‍, നൂതന ഇന്റാഗ്ലിയോ പ്രിന്റിങ് ടെക്‌നിക്ക് ഉപയോഗിച്ച് സൃഷ്ടിച്ച വരകളും ലിഖിതങ്ങളും ബാങ്ക് നോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കാഴ്ചയില്ലാത്ത ഉപയോക്താക്കള്‍ക്കു വേണ്ടി ബ്രെയില്‍ ലിപിയില്‍ ചിഹ്നങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

Most Popular