Wednesday, January 26, 2022
HomeNewsfeedയുഎഇയില്‍ ഇന്ന് പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ

യുഎഇയില്‍ ഇന്ന് പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ

അബുദാബി: യുഎഇയില്‍(UAE) പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. രാജ്യത്ത് ഇന്ന് 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 110 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 272,261 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,983 പേര്‍ക്ക് യുഎഇയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 734,242 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,136 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,605 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

 

Most Popular