Friday, August 12, 2022
HomeSub Titleയുഎഇയില്‍ മുഴുവന്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും അടുത്ത വര്‍ഷം മുതല്‍ പുതിയ ലൈസന്‍സ് നിര്‍ബന്ധം

യുഎഇയില്‍ മുഴുവന്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും അടുത്ത വര്‍ഷം മുതല്‍ പുതിയ ലൈസന്‍സ് നിര്‍ബന്ധം

ദുബൈ: അടുത്ത വര്‍ഷം മുതല്‍ യുഎഇ സ്‌കൂളുകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ലൈസന്‍സ് നിര്‍ബന്ധമാവും. നേരത്തേ അധ്യാപകര്‍ക്കു മാത്രം നിര്‍ബന്ധമായിരുന്ന എജുക്കേഷനല്‍ പ്രൊഫഷന്‍സ് ലൈസന്‍ഷര്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ബാധമാക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൊഫഷനല്‍ ലൈസന്‍സിങ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ റൗദ് അല്‍ മറാര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

അധ്യാപന ശാസ്ത്രം, കൈകാര്യം ചെയ്യുന്ന വിഷയത്തിലുള്ള സ്‌പെഷ്യലൈസേഷന്‍ എന്നീ രണ്ടു ടെസ്റ്റുകള്‍ പാസാകുന്നവര്‍ക്കാണ് ലൈസന്‍സ് ലഭിക്കുക. പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും ഈ പരീക്ഷ പാസാകേണ്ടി വരും. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും നിയമം ബാധകമാവുമെന്ന് അല്‍ മറാര്‍ അറിയിച്ചു.

വിദ്യഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് മൂന്ന് വര്‍ഷം മുമ്പാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം എജുക്കേഷനല്‍ പ്രൊഫഷന്‍സ് ലൈസന്‍ഷര്‍ സംവിധാനം കൊണ്ടു വന്നത്. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ തുടര്‍ പരിശീലനം നടത്തണം. രണ്ട് വര്‍ഷത്തിനകം പരീക്ഷ വീണ്ടും എഴുതാന്‍ അവസരം നല്‍കും.
ALSO WATCH

Most Popular