ദുബൈ: 50ാം വാര്‍ഷിക വേളയില്‍ പുതിയ റെയില്‍വേ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. ഡിസംബര്‍ 2ന് യുഎഇയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രഖ്യാപനം.
യുഎഇയിലെ 11 നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്ന റെയില്‍വേയില്‍ വര്‍ഷം 36.5 ദശലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 5000 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 20,000 കോടി ദിര്‍ഹമിന്റെ വരുമാനമാണ് പദ്ധതി വഴി പ്രതീക്ഷിക്കുന്നത്.