ദുബൈ: റമദാനില്‍ അര്‍ധരാത്രിക്കു ശേഷം നടക്കുന്ന ഖിയാമുല്ലൈല് നമസ്കാരം പള്ളികളില്‍ നിര്‍വഹിക്കാമെന്ന് യുഎഇ നാഷനല്‍ എമര്‍ജന്‍സി ആന്റ് ക്രൈസിസ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി. അര്‍ധരാത്രി 12 മുതല്‍ 12.30വരെ ആയിരിക്കും നമസ്കാര സമയം. പ്രായമുള്ളവരും മാറാവ്യാധികള്‍ ഉള്ളവരും വീടുകളില്‍ നിന്ന് തന്നെ നമസ്കാരം നിര്‍വഹിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
നമസ്കാരം കഴിഞ്ഞ ഉടനെ പള്ളികള്‍ അടക്കും. ഇഅതികാഫിന് അനുമതി ഉണ്ടാവില്ല. പൂര്‍ണമായും കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണം.
റമദാനിലെ അവസാനത്തെ 10 ദിവസമാണ് രാത്രി നമസ്കാരമായ ഖിയാമുല്ലൈല് നിര്‍വഹിക്കുന്നത്. രാത്രിയില്‍ നില്ക്കുക എന്നാണ് ഖിയാമുല്ലൈലിന്റെ അര്‍ത്ഥം. സാധാരണ ഗതിയില്‍ ഒന്നു മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഇത് നീളാറുണ്ട്.
രാജ്യത്തെ പള്ളികളില്‍ തറാവീഹ് നമസ്കാരത്തിനും അനുമതി നല്‍കിയിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് തറാവീഹ് നടക്കുന്നത്.
ALSO WATCH