Saturday, August 20, 2022
HomeNewsfeedറമദാനില്‍ കരുണയുടെ കരങ്ങള്‍ നീട്ടി യുഎഇ; 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും

റമദാനില്‍ കരുണയുടെ കരങ്ങള്‍ നീട്ടി യുഎഇ; 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും

ദുബൈ: റമദാനില്‍ ‘100 ദശലക്ഷം ഭക്ഷണപ്പൊതികള്‍’ എന്ന പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 20 രാജ്യങ്ങളില്‍ 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനാണ് പദ്ധതി. ദരിദ്ര കുടുംബങ്ങള്‍ക്കാണ് ഭക്ഷണമെത്തിക്കുക.

യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീ (എംബിആര്‍ജിഐ)വാണ് ക്യാംപെയിന് നേതൃത്വം നല്‍കുക. ലോകത്തെങ്ങുമുള്ള ദരിദ്രരുടെ മേല്‍ യുഎഇയുടെ കാരുണ്യവര്‍ഷമാണ് ഇത് പ്രതിഫലിക്കുന്നത്. ജാതി, മതം, വര്‍ഗം, വര്‍ണം, രാജ്യം എന്നിവയൊന്നും പരിഗണിക്കാതെയായിരിക്കും വിതരണം.

മധ്യപൂര്‍വദേശം, ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യും. സുദാന്‍, ലബ്‌നാന്‍, ജോര്‍ദാന്‍, പാകിസ്താാന്‍, അങ്കോള, ഉഗാണ്ട, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കാണ് മുഖ്യ പരിഗണന.

ഒരു ദിര്‍ഹം മുതല്‍ സംഭാവന നല്‍കാം

ലോകത്ത് എവിടെ നിന്നും ആര്‍ക്കും 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍ ക്യാംപയിന് ഒരു ദിര്‍ഹം മുതല്‍ സഹായം നല്‍കാം. വെബ്‌സൈറ്റ്: website www.100millionmeals.ae . ബാങ്ക് വഴി അയക്കാന്‍ Dubai Islamic Bank account with IBAN no.:AE080240001520977815201. എസ്എംഎസ് (എത്തിസാലാത്ത്, ഡു) വഴി അയക്കുമ്പോള്‍ ‘Meal’ എന്ന് ടൈപ്പ് ചെയ്യുക. വലിയ സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ 8004999.
ALSO WATCH

Most Popular

Energy Casino Kod Promocji 2022