Friday, October 7, 2022
HomeSub Titleയുഎഇയില്‍ 15 കോവിഡ് മരണം കൂടി; ഇന്ന് 2,105 പേര്‍ക്ക് രോഗം

യുഎഇയില്‍ 15 കോവിഡ് മരണം കൂടി; ഇന്ന് 2,105 പേര്‍ക്ക് രോഗം

അബൂദബി: യുഎഇയില്‍ 2105 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,355 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ 15 കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1,56,430 കോവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 3,72,530 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,63,052 പേരാണ് ഇതിനോടകം രോഗമുക്തരായത്. ഇതുവരെ 1,140 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 8,338 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്.

 

Most Popular