അബൂദബി: യുഎഇയില്‍ 2,018 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 2,651 പേര് രോഗമുക്തരായപ്പോള്‍ 4 കോവിഡ് മരണങ്ങള് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,30,313 പേര്‍ക്ക് യുഎഇയില്‍ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു.
ഇവരില്‍ 4,10,736 പേരാണ് രോഗമുക്തരായത്. രാജ്യത്ത് 1,406 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 2,08,085 കോവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി.