യുഎഇയില്‍ ഇന്ന് 266 പേര്‍ക്ക് കോവിഡ്; മരണമില്ല

Uae Pcr Result - Covid19 - Car Parking - Gulf Malayaly

അബൂദബി: യുഎഇയില്‍(UAE) ഇന്ന് 266 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention). 118 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കോവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,43,852 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,38,505 പേര്‍ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ രാജ്യത്ത് 3,196 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.