Monday, October 25, 2021
HomeNewsfeedയുഎഇയില്‍ ഇന്ന് നാല് കോവിഡ് മരണം കൂടി

യുഎഇയില്‍ ഇന്ന് നാല് കോവിഡ് മരണം കൂടി

അബൂദബി: യുഎഇയില്‍ ഇന്ന് 772 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,026 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് നാലു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,26,797 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,17,257 പേര്‍ രോഗമുക്തരാവുകയും 2,057 പേര്‍ മരണപ്പെടുകയും ചെയ്തു. 7,483 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.

 

Most Popular