Sunday, November 28, 2021
HomeNewsfeedഅഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ സ്വാഗതം ചെയ്ത് യുഎഇ

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ സ്വാഗതം ചെയ്ത് യുഎഇ

അബൂദബി: അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെയും കുടുംബത്തെയും സ്വാഗതം ചെയ്ത് യുഎഇ. മാനുഷിക പരിഗണന വച്ച് അഷ്‌റഫ് ഗനിയെയും കുടുംബത്തെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അഷ്റഫ് ഗനി അബൂദബിയിലെത്തിയിട്ടുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ഞായാറാഴ്ച താലിബാന്‍ കാബൂള്‍ കീഴടക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഗനി അഫ്ഗാന്‍ വിട്ടത്. ആദ്യം അയല്‍ രാജ്യമായ താജികിസ്താനിലേക്കാണ് ഗനി പോയതെന്നായിരുന്നു റിപോര്‍ട്ട്. നാല് കാറുകളും ഹെലികോപ്ടര്‍ നിറയെ പണവുമായിട്ടാണ് അഷ്റഫ് ഗനി രാജ്യം വിട്ടതെന്നായിരുന്നു അഫ്ഗാനിലെ റഷ്യന്‍ എംബസിയുടെ വെളിപ്പെടുത്തല്‍.

Most Popular