ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ പുരോഗതി കാണുന്നതായി യുഎഇ

gulf cirisis uae response

ദുബൈ: ദീര്‍ഘകാലമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ പുരോഗതി കാണുന്നുണ്ടെന്ന് യുഎഇ. ഖത്തറുമായുള്ള തര്‍ക്കം അവസാനിപ്പിക്കുന്നതിന് വിവിധ തലങ്ങളില്‍ നടക്കുന്ന ഇടപെടലുകള്‍ പ്രശ്‌നത്തിന് അയവ് വരുത്തിയിട്ടുണ്ടെന്നും അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബ പറഞ്ഞു.

സൗദി അറേബ്യയെ അപേക്ഷിച്ച് കുറേക്കൂടി സൂക്ഷ്മത പാലിച്ചുകൊണ്ടുള്ള പ്രതികരണമാണ് ഈ വിഷയത്തില്‍ യുഎഇയുടേത്. പ്രശ്‌ന പരിഹാരത്തില്‍ കാര്യമായ പുരോഗതി ഉള്ളതായും അന്തിമ കരാര്‍ ഉടന്‍ ഉണ്ടാവുമെന്നും സൗദി അറേബ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തീര്‍ച്ചയായും പുരോഗതി ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ചുരുങ്ങിയത് പുരോഗതിയുടെ സൂചനകളെങ്കിലും ഉണ്ട്-യുഎസിലെ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീഡിയോ ലിങ്ക് വഴി നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. വിഷയത്തിലുള്ള നിലപാടില്‍ വിവിധ കക്ഷികള്‍ അയവ് വരുത്തിയിട്ടുണ്ട്. അത് തുടരുകയാണെങ്കില്‍ കാര്യങ്ങള്‍ ശുഭകരമാവുമെന്നാണ് കരുതുന്നത്.

യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷും ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സൗദി നടത്തുന്ന ശ്രമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ചിരുന്നു.
UAE sees ‘seeds of progress’ on Gulf crisis, says envoy to US