അബൂദബി: കോവിഡ് -19 വ്യാപിച്ചതിനെത്തുടര്‍ന്ന് ജൂലൈ ഒന്നിന് ഒപ്പുവെച്ച യുഎഇ ഇസ്രായേലുമായുള്ള വിസ രഹിത കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതോടെ തങ്ങളുടെ പൗരന്മാര്ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും എമിറേറ്റുകളില്‍ നിന്ന ഇസ്രായേലിലേക്കുള്ള യാത്ര നിര്‍ദേശങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അതോടൊപ്പം
‘വിസ ആവശ്യമില്ല’ എന്ന വിഭാഗം നീക്കം ചെയ്യുകയും ചെയ്തു.
ഇസ്രായേലില്‍ ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലൂടെ കടന്ന് പോവുമ്പോഴും പുതിയ കേസുകളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ജനുവരി 21 ന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച ഇസ്രയേലുമായുള്ള വിസ രഹിത യാത്രാ കരാര്‍ യുഎഇ അംഗീകരിച്ചിരുന്നു.