Wednesday, January 19, 2022
HomeNewsfeedവെള്ളിയാഴ്ച്ചത്തെ അവധി ഞായറാഴ്ച്ചയിലേക്ക് മാറ്റി യുഎഇ; വെള്ളിയാഴ്ച്ച ഉച്ചവരെ

വെള്ളിയാഴ്ച്ചത്തെ അവധി ഞായറാഴ്ച്ചയിലേക്ക് മാറ്റി യുഎഇ; വെള്ളിയാഴ്ച്ച ഉച്ചവരെ

ദുബൈ: വെള്ളിയാഴ്ച്ച അവധിയെന്ന അറബ് രാജ്യങ്ങളിലെ പരമ്പരാഗത രീതിക്ക് മാറ്റം വരുത്തി യുഎഇ. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും.

നേരത്തെ, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. പുതിയ സമയമാറ്റം ദുബൈ ഗവണ്‍മെന്റിന്റെ ജീവനക്കാര്‍ക്കും ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍വരും.

വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയാണ് പ്രവൃത്തിസമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലര ദിവസം പ്രവൃത്തിദിനമാക്കുന്ന രീതിയിലാണ് പുതിയ സജ്ജീകരണം.

 

Most Popular