Tuesday, January 25, 2022
HomeNewsfeedമലയാളികളടക്കം നിരവധി കുറ്റവാളികളെ യുഎഇ വിട്ടയക്കും

മലയാളികളടക്കം നിരവധി കുറ്റവാളികളെ യുഎഇ വിട്ടയക്കും

അബൂദബി: 50ാം ദേശീയ ദിനം പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 1875 തടവുകാരെ വിട്ടയക്കും. 7 എമിറേറ്റുകളിലും തടവുകാരെ വിട്ടയക്കുന്നുണ്ട്. അബൂദബി 870, ദുബൈ 142, ഷാര്‍ജ 237, അജ്മാന്‍ 43, ഉമ്മുല്‍ഖുവൈന്‍ 34, റാസല്‍ഖൈമ 442, ഫുജൈറ 107 തടവുകാരെയുമാണ് വിട്ടയക്കുക.

വിട്ടയക്കുന്നവരില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരുണ്ടെന്നാണ് വിവരം. ചെറിയ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവരും തടവുകാലത്ത് നല്ല നടപ്പിന് വിധേയരായവരെയുമാണ് മോചനത്തിനു പരിഗണിക്കുക.

മോചിപ്പിക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതയും എഴുതിത്തള്ളും. തെറ്റുകുറ്റങ്ങളില്‍ പശ്ചാത്തപിച്ച് കുടുംബത്തോടൊപ്പം പുതിയൊരു ജീവിതം തുടങ്ങാന്‍ അവസരമൊരുക്കിയ ഭരണാധികാരികളെ എമിറേറ്റ് പോലിസ് മേധാവികള്‍ അഭിനന്ദിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഇവരെ വിട്ടയയ്ക്കുമെന്നും അറിയിച്ചു.

Most Popular