Monday, October 25, 2021
HomeNewsfeedഅബൂദബിയില്‍ പ്രവേശിക്കാന്‍ കോവിഡ് ടെസ്റ്റ് വേണ്ട

അബൂദബിയില്‍ പ്രവേശിക്കാന്‍ കോവിഡ് ടെസ്റ്റ് വേണ്ട

അബൂദബി: ഇന്നു മുതല്‍(സപ്തംബര്‍ 19) അബൂദബിയില്‍ പ്രവേശിക്കുന്നതിന് കോവിഡ് പരിശോധന വേണ്ടെന്ന് അബൂദബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി. യുഇഎക്ക് അകത്തുള്ള യാത്രയ്ക്കാണ് ഇത് ബാധകമാവുക.

ഇതുപ്രകാരം മറ്റ് എമിറേറ്റുകളില്‍ നിന്ന് അബൂദബിയിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍, താമസക്കാര്‍, പൗരന്മാര്‍ എന്നിവര്‍ക്ക് ഞായറാഴ്ച്ച മുതല്‍ കോവിഡ് ടെസ്റ്റ് ആവശ്യമില്ല.

നിലവില്‍ വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനാ ഫലമോ 24 മണിക്കൂറിനുള്ളിലെടുത്ത ഡിപിഐ പരിശോധനാ ഫലമോ ഹാജരാക്കേണ്ടതുണ്ട്. ഇവര്‍ അബൂദബിയില്‍ പ്രവേശിച്ച് നാലാം ദിവസവും എട്ടാം ദിവസവും പരിശോധന നടത്തണം. വാക്‌സിനെടുത്തവര്‍ ആണെങ്കില്‍ ഗ്രീന്‍ പാസും അല്‍ഹുസ്ന്‍ ആപ്പില്‍ ഇ അല്ലെങ്കില്‍ സ്റ്റാര്‍ ഐക്കണോ ഉണ്ടാവണം. ഇ അല്ലെങ്കില്‍ സ്റ്റാര്‍ ഐക്കണ്‍ കിട്ടാന്‍ കോവിഡ് പിസിആര്‍ പരിശോധനാ നടത്തേണ്ടിയിരുന്നു. ഇതിലാണ് പുതിയ പ്രഖ്യാപന പ്രകാരം മാറ്റം വരുന്നത്.

ക്വാറന്റീനില്‍ റിസ്റ്റ് ബാന്‍ഡ് വേണ്ട
quarantine

വിദേശത്ത് നിന്ന് എത്തുന്നവര്‍ ഹോം ക്വാറന്റീനില്‍ കഴിയുമ്പോള്‍ റിസ്റ്റ് ബാന്റ് ധരിക്കണമെന്ന നിബന്ധനയും ഇന്നുമുതല്‍ എടുത്തു കളഞ്ഞു. എന്നാല്‍, കോവിഡ് പോസിറ്റീവ് ആയവര്‍ റിസ്റ്റ് ബാന്‍ഡ് ധരിക്കണം.

 

Most Popular