വിസിറ്റ് വിസാ കാലവധി കഴിഞ്ഞവര്‍ക്ക് യുഎഇ വിടാന്‍ നാല് ദിവസം മാത്രം

uae visa expiry

ദുബൈ: മാര്‍ച്ച് 1ന് ശേഷം കാലാവധി കഴിഞ്ഞ യുഎഇ വിസിറ്റ് വിസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുകയോ എംപ്ലോയ്‌മെന്റ് വിസയിലേക്കു മാറുകയോ വിസ പുതുക്കുകയോ ചെയ്യാന്‍ നാല് ദിവസം മാത്രം. മാര്‍ച്ച് 1ന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റീസന്‍ഷിപ്പ് ആഗസ്തില്‍ ഒരു മാസം നീട്ടി നല്‍കിയിരുന്നു. ആഗസ്ത് 11ന് ആരംഭിച്ച ഈ കാലാവധി സപ്തംബര്‍ 11ന് അവസാനിക്കുകയാണ്.

വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്തില്ലെങ്കില്‍ ആദ്യ ദിവസം 200 ദിര്‍ഹവും തുടര്‍ന്നുള്ള ഓരോ ദിവസവും 100 ദിര്‍ഹവും പിഴയൊടുക്കേണ്ടി വരും.

UAE visa expired? You have four days to exit without paying fine