ജോലി നഷ്ടപ്പെട്ടവര്‍ക്ക് യുഎഇ ആറ് മാസത്തെ വര്‍ക്ക് പെര്‍മിറ്റ് നല്‍കും

six month uae work permit
six month uae work permit

ദുബയ്: കൊറോണവ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്ക് യുഎഇ ആറു മാസത്തെ വര്‍ക് പെര്‍മിറ്റ് നല്‍കും. കോവിഡ് പ്രതിസന്ധിക്കുശേഷം പഴയ സ്ഥാപനം വീണ്ടും ജോലി നല്‍കാന്‍ തയാറാണെങ്കില്‍ ആറു മാസത്തിനുശേഷം ഇതേ സ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാമെന്നു യുഎഇ മാനുഷിക വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു.

ജീവനക്കാരുമായി ചര്‍ച്ച നടത്താതെ അവരെ പിരിച്ചുവിടാനോ സ്ഥാപനം അടച്ചുപൂട്ടാനോ പാടില്ലെന്നും മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു. ജോലി നഷ്ടമായവര്‍ക്ക് നിലവിലെ വിസ ഉപയോഗിച്ച് മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാമെന്ന് യുഎഇ റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുഎഇയിലെ നിയമപ്രകാരം മറ്റൊരു സ്ഥാപനത്തിലേക്ക് മാറണമെങ്കില്‍ പുതിയ സ്‌പോണ്‍സറുടെ വിസ എടുക്കണം. ഇതിനാണ് താല്‍ക്കാലിക ഇളവ് നലകിയത്.

നേരത്തേ, മാര്‍ച്ച് ഒന്നുമുതല്‍ വിസ കാലാവധി അവസാനിച്ച എല്ലാ വിസകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. ഇതോടെ വിസ കാലാവധി കഴിഞ്ഞവര്‍ക്കും മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അവസരമൊരുങ്ങും.

uae will provide six month work permit who lost job | ഗള്‍ഫ് വാര്‍ത്ത