Thursday, December 2, 2021
HomeNewsfeedകൗമാരക്കാര്‍ക്ക് പാര്‍ട് ടൈം ജോലി ചെയ്യാന്‍ യുഎഇ മന്ത്രാലയത്തിന്റെ അനുമതി

കൗമാരക്കാര്‍ക്ക് പാര്‍ട് ടൈം ജോലി ചെയ്യാന്‍ യുഎഇ മന്ത്രാലയത്തിന്റെ അനുമതി

ദുബൈ: യുഎഇയില്‍ 15 മുതല്‍ 18 വയസ്സുവരെ ഉള്ളവര്‍ക്ക് പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കി. ഏതെങ്കിലും സംരംഭവുമായി ബന്ധപ്പെട്ട് 6 മാസം വരെയോ വര്‍ഷത്തില്‍ ഏതാനും മണിക്കൂറുകളോ ജോലി ചെയ്യാനാണ് അനുമതി.

താമസവിസയുള്ള വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ജോലി ചെയ്യാം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ട്രെയിനിങ് പെര്‍മിറ്റ് ഉണ്ടായിരിക്കണം. ഇതിനായി മന്ത്രാലയം വെബ്‌സൈറ്റിലോ വജെഹ്നി ആപ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. തസ്ഹീല്‍ സര്‍വീസ് സെന്ററുകളിലും അപേക്ഷ ലഭ്യമാണ്.

അപകടകരമായ ജോലി, രാത്രി ജോലികള്‍, അവധി ദിവസങ്ങളിലെ ജോലി, ഓവര്‍ടൈം എന്നിവ പാടില്ല. ആരോഗ്യ, തൊഴില്‍ സുരക്ഷയെക്കുറിച്ച് കുട്ടികള്‍ക്കു മതിയായ പരിശീലനം നല്‍കണം. ഒരു ദിവസം 6 മണിക്കൂര്‍ ജോലി, ഒരു മണിക്കൂര്‍ ഇടവേള എന്നിവയാണ് തൊഴിലുടമ പാലിക്കേണ്ട മറ്റു നിബന്ധനകള്‍.

 

Most Popular