Tuesday, July 5, 2022
HomeGulfഉജ്വല ബാല്യം പുരസ്കാരം സ്വന്തമാക്കി പ്രവാസി മലയാളി വിദ്യാർഥിനി സുചേത

ഉജ്വല ബാല്യം പുരസ്കാരം സ്വന്തമാക്കി പ്രവാസി മലയാളി വിദ്യാർഥിനി സുചേത

അബുദാബി∙ സംസ്ഥാന സർക്കാരിന്റെ ശിശുവികസന വകുപ്പ് കുട്ടികൾക്ക് നൽകുന്ന ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹയായി പ്രവാസി മലയാളി വിദ്യാർഥിനി സുചേത. ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയും കണ്ണൂര്‍ എളയാവൂര്‍ സ്വദേശി ഡോ. ടി. സി. സതീഷിന്റെയും സുമിത ആയില്യത്തിന്റെയും മകളാണ്. വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തി അസാധാരണ കഴിവ് തെളിയിച്ച കുട്ടികൾക്കു നൽകുന്ന പുരസ്കാരത്തിന് കണ്ണൂർ ജില്ലയിൽനിന്ന് അർഹരായ മൂന്നു വിദ്യാർഥികളിൽ ഒരാളാണ് സുചേത. 25,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. ദുബായിലെ ഒരു വേദിയിൽ 120 ഭാഷകളിൽ പാടി സുചേത ഗിന്നസ് വേൾ‍‍ഡ് റെക്കോർഡ് നേടിയിരുന്നു. മലയാളമടക്കം 29 ഇന്ത്യൻ ഭാഷകൾക്കു പുറമെ 91 ലോക ഭാഷകളിലാണ് പാടിയത്.

Most Popular