അനുമതിയില്ലാതെ പിരിവ് നടത്തിയാല്‍ 60 ലക്ഷം പിഴ

uae fund raising law

അബൂദബി: യുഎഇയില്‍ അനുമതിയില്ലാതെ സംഭാവന പിരിക്കുന്നത് നിയമലംഘനം. ഫെഡറല്‍ നിയമം അനുസരിച്ച് കുറ്റക്കാര്‍ക്ക് 3 ലക്ഷം ദിര്‍ഹം (60 ലക്ഷത്തിലേറെ രൂപ) വരെയാണ് പിഴ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നല്ല കാര്യങ്ങള്‍ക്കാണെങ്കില്‍ പോലും പിരിവെടുക്കുന്നതിന് അനുമതി തേടണം.

വ്യക്തിഗതമായോ സംഘമായോ സംഘടന മുഖേനയോ പണപ്പിരിവ് നടത്താന്‍ അനുമതിയില്ല. യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകള്‍ക്കും ജീവകാരുണ്യസമിതികള്‍ക്കും മാത്രമേ പണപ്പിരിവ് നടത്താന്‍ അനുമതിയുള്ളൂ. റെഡ് ക്രസന്റ് ഉള്‍പ്പെടെയുള്ള സംഘടനക
ളും ഓരോ ആവശ്യങ്ങള്‍ക്കും പണപ്പിരിവ് നടത്തുന്നതിന് പ്രത്യേക അനുമതി എടുക്കണം.

ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് പിരിവിന് അനുമതി തേടേണ്ടത്. സഹായം ആവശ്യമുള്ളവര്‍ സ്വന്തം നിലയ്‌ക്കോ മറ്റേതെങ്കിലും സംഘടനകള്‍ വഴിയോ വിവരങ്ങള്‍ യുഎഇയുടെ അംഗീകൃത ജീവകാരുണ്യ ഏജന്‍സിയെ അറിയിക്കണം.

ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് മുഖേനയോ അംഗീകൃത ഇന്ത്യന്‍ സംഘടനകള്‍ മുഖേനയോ സഹായം തേടാം.
ALSO WATCH