Saturday, August 20, 2022
HomeGulfBahrainഇന്ന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍; ദുബയ്-കണ്ണൂര്‍ വിമാനം ചൊവ്വാഴ്ച്ച

ഇന്ന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍; ദുബയ്-കണ്ണൂര്‍ വിമാനം ചൊവ്വാഴ്ച്ച

ദുബായ്: വന്ദേഭാരത് ദൗത്യത്തില്‍ ഇന്ന് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കു രണ്ടുവിമാനങ്ങള്‍. ദുബയില്‍നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍.

ദുബയ്-കൊച്ചി വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15ന് യാത്രതിരിക്കും. ബഹ്റൈനില്‍നിന്നുള്ള രണ്ടാംവിമാനത്തില്‍ 180 മുതിര്‍ന്നവരും നാല് കുഞ്ഞുങ്ങളുമാണ് യാത്രക്കാര്‍. വൈകീട്ട് പ്രാദേശികസമയം 4.30ന്് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടും. രാത്രി 11.20ന് ഇത് കോഴിക്കോട്ട് എത്തിച്ചേരും.

യാത്രക്കാര്‍ക്കുമുള്ള ടിക്കറ്റുകള്‍ഇന്ത്യന്‍ എംബസിയില്‍ സജ്ജീകരിച്ച എയര്‍ഇന്ത്യയുടെ താല്‍ക്കാലിക ഓഫീസിലാണ് ടിക്കറ്റ് വിതരണംചെയ്തത്. ഗര്‍ഭിണികള്‍, ജോലിനഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ചവരില്‍ അധികവും.

ആദ്യഘട്ടത്തില്‍ ബഹ്റൈനില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 13,000ല്‍ കൂടുതല്‍ പേരാണ് ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച ദുബയില്‍നിന്ന് കണ്ണൂരിലേക്ക് വിമാനമുണ്ട്.

vande bharat two filghts from gulf to kerala today

Most Popular

Energy Casino Kod Promocji 2022