Friday, October 7, 2022
HomeGulfUAEഖോര്‍ഫക്കാനില്‍ നാല് വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു

ഖോര്‍ഫക്കാനില്‍ നാല് വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു

ഷാര്‍ജ: കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പെട്ട് രൂപപ്പെട്ട ഖോര്‍ഫക്കാന്‍ വാദി ഷീസില്‍ നാല് വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. വാഹനമോടിച്ചിരുന്ന സ്വദേശികള്‍ രക്ഷപ്പെട്ടു. ഇന്നലെയായിരുന്നു അപകടം.

നാല് എസ് യുവി വാഹനങ്ങളാണ് ഒഴുക്കില്‍പ്പെട്ടത്. ഇവ വെള്ളത്തില്‍ മുങ്ങിത്തുടങ്ങിയപ്പോഴേയ്ക്കും ഓടിച്ചിരുന്നവര്‍ പെട്ടെന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ ഷാര്‍ജ പോലിസ് രക്ഷാ പ്രവര്‍ത്തനം നടത്തി വാഹനങ്ങള്‍ വെള്ളത്തില്‍ നിന്ന് കരയ്‌ക്കെടുത്തു. കുത്തൊഴുക്കില്‍പ്പെട്ട വാഹനങ്ങളുടെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഖോര്‍ഫക്കാന്‍ പ്രദേശങ്ങളില്‍ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു.


 

Most Popular