Wednesday, December 1, 2021
HomeNewsfeedയുഎഇയില്‍ വൈറല്‍ പനി പടരുന്നു; കോവിഡ് വാക്‌സിന്‍ ഫലപ്രദമല്ല

യുഎഇയില്‍ വൈറല്‍ പനി പടരുന്നു; കോവിഡ് വാക്‌സിന്‍ ഫലപ്രദമല്ല

ദുബൈ: ചൂടില്‍ നിന്ന് തണുപ്പിലേക്കുള്ള കാലവസ്ഥാ മാറ്റം കാരണം യുഎഇയില്‍ പകര്‍ച്ചപ്പനി(viral fever spreading in UAE) വ്യാപകമാകുന്നു. കടുത്ത പനി, ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി. നിരവധി പേര്‍ തിങ്ങിഞെരുങ്ങി താമസിക്കുന്ന ബാച്ചിലേഴ്‌സ് ഫ്‌ളാറ്റുകളില്‍ പനി അതിവേഗം പടരുന്നതായാണ് റിപോര്‍ട്ട്.

പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് സുരക്ഷിതമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു. കോവിഡ് വാക്‌സിനും പകര്‍ച്ചപ്പനി വാക്‌സിനും വ്യത്യസ്ഥമാണ്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്നു കരുതി ഇതൊഴിവാക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു.

കുത്തിവയ്‌പെടുത്താല്‍ രോഗം വരാതിരിക്കുകയോ വന്നാല്‍ തീവ്രത കുറയുകയോ ചെയ്യും. യുഎഇയില്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് പകര്‍ച്ചപ്പനിയുടെ സീസണ്‍. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ രോഗി അവശനാകും. കുട്ടികള്‍, വയോധികര്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പു നല്‍കി.

കടുത്ത പനിയും ശരീരവേദനയുമാണ് വൈറല്‍ പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ക്ഷീണമോ ശരീര വേദനയോ ചുമയോ ആയി തുടങ്ങുന്ന രോഗം അതിവേഗം മൂര്‍ഛിക്കുന്നു.

ജാഗ്രത പാലിക്കുക
-വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പൊടിപടലങ്ങള്‍ അടിഞ്ഞുകൂടുന്നത് ശ്വാസം മുട്ടലിനു പ്രധാന കാരണമാണ്.

-ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ശുദ്ധവെള്ളം, ശുദ്ധവായു എന്നിവയും ഉറപ്പാക്കണം.
ALSO WATCH

 

Most Popular