Wednesday, July 6, 2022
HomeNewsfeedസന്ദര്‍ശക വിസ കാലാവധി കഴിഞ്ഞു; മടങ്ങാനുള്ള സമയപരിധി യുഎഇ നീട്ടി

സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞു; മടങ്ങാനുള്ള സമയപരിധി യുഎഇ നീട്ടി

അബുദാബി: സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ എത്തിയിട്ട് കാലാവധി അവസാനിച്ചിട്ടും യുഎഇയില്‍ തുടരുന്നവര്‍ക്ക് തിരികെ മടങ്ങാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തെയും മൂന്നു മാസത്തെയും സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തി രാജ്യത്ത് കഴിയുന്നവരില്‍ കാലാവധി അവസാനിച്ച വിസ ഉടമകള്‍ക്ക് മറ്റ് ഫീസുകളൊന്നും നല്‍കാതെ മാര്‍ച്ച് 31 വരെ രാജ്യത്ത് തുടരാമെന്ന് ജിഡിആര്‍എഫ്എ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 2020 ഡിസംബര്‍ 29ന് മുമ്പ് അനുവദിച്ച സന്ദര്‍ശക വിസയിലെത്തിയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

വിസ കാലാവധി നീട്ടിയക്കാര്യം ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ എംബസിയും രാജ്യത്ത് താമസിക്കുന്ന ചില സന്ദര്‍ശകരും വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

Most Popular