ദുബൈ: ദുബൈ നഗരഹൃദയത്തിലെ ആഡംബര പാര്‍പ്പിട സമുഛയമായ എമിറേറ്റ്‌സ് ലിവിങില്‍ വന്യമൃഗത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലായി. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവിടെയുള്ള സ്പ്രിങ്‌സ് കമ്യൂണിറ്റിയില്‍ കറുത്തിരുണ്ട ജീവിയെ കണ്ടെത്തിയത്. ലക്ഷണങ്ങള്‍ വച്ച് കരിമ്പുലിയാകാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.
വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നതോടെ ജനങ്ങള്‍ ഭീതി മൂലം പുറത്തിറങ്ങിയില്ല. മിക്കവരും പ്രഭാത സവാരി ഒഴിവാക്കി. സമീപത്തുള്ള നീന്തല്‍ക്കുളത്തിലും ഇന്ന് ആളനക്കമുണ്ടായിരുന്നില്ല. ജനലുകളും വാതിലുകളുമൊക്കെ അടച്ച് ഭദ്രമാക്കിയിരിക്കുകയാണെന്നും കുട്ടികളെ കളിക്കാനോ മറ്റോ പുറത്തേക്ക് വിടുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.
നിരവധി പോലിസ് വാഹനങ്ങളും ആംബുലന്‍സും പ്രദേശത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്. പോലിസും മുനിസിപ്പാലിറ്റി അധികൃതരും മൃഗസംരക്ഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ജീവിയെ പിടികൂടാനുള്ള ശ്രമത്തിലാണ്.
രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന ജീവിയാണ് കരിമ്പുലികള്‍. ഇരുണ്ട നിറത്തിലും പുള്ളികളോടും കാണുന്ന ഇവയെ വെളിച്ചം കുറവുള്ള സ്ഥലങ്ങളില്‍ വച്ച് കാണാന്‍ തന്നെ പ്രയാസമായിരിക്കും. എന്നാല്‍, ഇവ ഭക്ഷണത്തിന് വേണ്ടി മനുഷ്യരെ ആക്രമിക്കില്ലെന്നും ഭയം കാരണം ആക്രമിച്ചേക്കാമെന്നും മൃഗവിഗദ്ധര്‍ പറയുന്നു.
ALSO WATCH