Sunday, December 4, 2022
HomeGulfUAEയുഎഇയുടെ പുതിയ ബജറ്റ് വിമാനം ഉടന്‍; ആദ്യ വിമാനം അബൂദബിയിലെത്തി

യുഎഇയുടെ പുതിയ ബജറ്റ് വിമാനം ഉടന്‍; ആദ്യ വിമാനം അബൂദബിയിലെത്തി

ദുബൈ: യുഎഇയുടെ പുതിയ ബജറ്റ് വിമാനക്കമ്പനിയായ വിസ് എയര്‍ അബൂദബി പ്രവര്‍ത്തന സജ്ജമായി. ആദ്യ വിമാനം കഴിഞ്ഞദിവസം അബൂദബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി.

അലക്‌സാന്‍ഡ്രിയ, ഏഥന്‍സ്, ജോര്‍ജിയയിലെ കുടൈസി, സൈപ്രസിലെ ലര്‍നാകാ, ഉക്രെയ്‌നിലെ ഒഡേസ, അര്‍മേനിയയിലെ യെരേവന്‍ എന്നിവിടങ്ങളിലേക്കാവും സര്‍വീസുകള്‍ നടത്തുകയെന്നു വിമാനക്കമ്പനി വ്യക്തമാക്കി.

യുഎഇയിലെ വമ്പന്‍ കമ്പനിയായ എഡിക്യു, വിസ് എയര്‍ ഹോള്‍ഡിങ്‌സ് എന്നിവ ചേര്‍ന്നാണ് വിമാനക്കമ്പനി തുടങ്ങിയത്. കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കി ജനപ്രിയമാവാനാണ് ശ്രമിക്കുന്നതെന്ന് വിസ്എയര്‍ അബൂദബി എംഡി കീസ് വാന്‍ ഷായെക് വ്യക്തമാക്കി.

യുഎഇയുടെ മൂന്നാമത്തെയും അബുദാബിയുടെ രണ്ടാമത്തെയും ബജറ്റ് വിമാനമാണ് വിസ് എയര്‍ അബൂദബി.

Most Popular