യുഎഇയില്‍ നിന്ന് മറ്റൊരു വിമാനക്കമ്പനി കൂടി; വിസ് എയറിന് അവസാന അനുമതിയും ലഭിച്ചു

wizz-air-abu-dhabi

അബൂദബി: യുഎഇയുടെ പുതിയ ദേശീയ വിമാനക്കമ്പനി വിസ് എയര്‍ അബൂദബിക്ക് സര്‍വീസ് തുടങ്ങാനുള്ള അനുമതിയായി. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. വിമാനക്കമ്പനിക്ക് സര്‍വീസ് തുടങ്ങാന്‍ ആവശ്യമായ അവസാന കടമ്പയും ഇതോടെ പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിസ് എയര്‍.

സുരക്ഷിതവും ഫലപ്രദവുമായി പ്രവര്‍ത്തനം തുടങ്ങാനുള്ള എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ചതോടെയാണ് കമ്പനിക്ക് സിവില്‍ ഏവിയേഷന്‍ അതിരോരിറ്റിയുടെ അനുമതി കിട്ടിയത്. എട്ട് മാസം നീണ്ട നടപടികള്‍ക്കൊടുവിലാണ് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.