അറബ് പായ്കപ്പലിന് വേള്‍ഡ് ഗിന്നസ് റെക്കോഡ്

ship ubaid

മരംകൊണ്ട് നിര്‍മിച്ച ഏറ്റവും നീളം കൂടിയ അറബ് പായ്കപ്പലിന് വേള്‍ഡ് ഗിന്നസ് റെക്കോഡ്. യു.എ.ഇയിലെ പരമ്പരാഗത പായ്കപ്പല്‍ നിര്‍മാതാക്കളായ ഉബൈദ് ബിന്‍ ജുമാ ബിന്‍ സുലൂം എസ്റ്റാബ്‌ളിഷ്‌മെന്റാണ് ഈ നേട്ടം കരസ്ഥമാക്കിയത്. മുന്നൂറ് അടി നീളവും 66 അടി വീതിയും ഉള്ളതാണ് ഉബൈദ് എന്നു പേരിട്ട ഈ പായ്കപ്പല്‍. ദുബൈ ഡിപി വേള്‍ഡിനടുത്ത ക്രീക്കില്‍ നടന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പരിപാടിയില്‍ കമ്ബനി സി.ഇ.ഒ മാജിദ് ഉബൈദ് ജുമാ ബിന്‍ മാജിദ് അല്‍ ഫലാസി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പിതാവിന്റെ നിലപാടിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ദ് റഫീഖ് പറഞ്ഞു. 48 വര്‍ഷം മുമ്പ് സ്ഥാപിച്ച കമ്പനിയാണ് ഉബൈദ് ബിന്‍ ജുമാ ബിന്‍ സുലൂം എസ്റ്റ്ബ്‌ളിഷ്‌മെന്റ്. 300 ടണ്‍ ഭാരമുള്ള കപ്പലുകളാണ് അല്‍ ഹംരിയയിലെ ഫാക്ടറിയില്‍ കമ്പനി ആദ്യം നിര്‍മിച്ചത്.