Sunday, January 23, 2022
HomeNewsfeedഹിറ്റ് സിനിമകളുടെ തീമില്‍ അബൂദബിയില്‍ വാര്‍ണര്‍ ബ്രോസ് ഹോട്ടല്‍ തുറന്നു

ഹിറ്റ് സിനിമകളുടെ തീമില്‍ അബൂദബിയില്‍ വാര്‍ണര്‍ ബ്രോസ് ഹോട്ടല്‍ തുറന്നു

അബൂദബി: ലോകത്തിലെ ആദ്യ വാര്‍ണര്‍ ബ്രോസ് ഹോട്ടല്‍ അബൂദബി യാസ് ഐലന്‍ഡില്‍ തുറന്നു. ഹാരി പോട്ടര്‍, സൂപ്പര്‍മാന്‍, ദ് വിസഡ് ഓഫ് ഓസ്, ലൂണി ട്യൂണ്‍സ്, ഫ്രണ്ട്‌സ് തുടങ്ങി വമ്പന്‍ ഹിറ്റായ വാര്‍ണര്‍ ബ്രദേഴ്സ് സിനിമകളുടെയും ടിവി ഷോകളുടെയും ചിത്രങ്ങളും മാതൃകകളും നിറഞ്ഞ ആഡംബര ഹോട്ടലിലെ തീം പാര്‍ക്കുകളില്‍ പ്രവേശനം സൗജന്യമാണ്.

1956ല്‍ പുറത്തിറങ്ങിയ ജയന്റ് എന്ന ചിത്രത്തില്‍ ജെയിംസ് ഡീന്‍ ധരിച്ച കൗബോയ് ബൂട്ടുകള്‍, 1989ലെ ബാറ്റ്മാന്‍ ചിത്രത്തിലെ മൈക്കല്‍ കീറ്റന്റെ കൗള്‍, ദ് ഗ്രേറ്റ് ഗാറ്റ്സ്ബിയില്‍ നിന്നുള്ള യഥാര്‍ഥ ഡ്രോയിങ് തുടങ്ങിയവ ഇവിടെയുള്ള ആകര്‍ഷണങ്ങളാണ്. താമസ മുറികളിലും ഹാളിലും തീന്‍മേശകളിലും നടപ്പാതകളിലും നീന്തല്‍കുളത്തിലുമെല്ലാം ഇത്തരം അലങ്കാരങ്ങള്‍ കാണാം.

ബഗ്‌സ് ബണ്ണി, ഡഫി ഡക്ക് തുടങ്ങിയ കഥാപാത്രങ്ങളുടെ വേഷത്തിലാണ് റൂം സേവകരും വെയിറ്റര്‍മാരും എത്തുക. കൂടാതെ ഹോട്ടലിന്റെ ഡിജിറ്റല്‍ സ്‌ക്രീനില്‍ സിനിമകളുടെ ചില ഭാഗങ്ങളും കാണാം. 257 മുറികളുള്ള ഹോട്ടലില്‍ 400 കലാസൃഷ്ടികളും പുരാവസ്തുക്കളും അലങ്കാരത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഹില്‍റ്റണ്‍ ഗ്രൂപ്പിനാണ് ഹോട്ടലിന്റെ നടത്തിപ്പു ചുമതല. ഹോളിവുഡ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ വലിയ തോതില്‍ ഇങ്ങോട്ട് ആകര്‍ഷിക്കപ്പെടും.
ALSO WATCH

 

Most Popular