Thursday, December 2, 2021
HomeNewsfeedഫുജൈറയില്‍ ബൈക്ക് കാറിലിടിച്ച് 20 വയസ്സുകാരന്‍ മരിച്ചു

ഫുജൈറയില്‍ ബൈക്ക് കാറിലിടിച്ച് 20 വയസ്സുകാരന്‍ മരിച്ചു

ദുബൈ: ഫുജൈറയിലെ ഫൈസല്‍ ഏരിയയില്‍ ബൈക്ക് കാറിലിടിച്ച് സ്വദേശി യുവാവ് മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന 20 വയസ്സുകാരനാണ് മരിച്ചതെന്ന് ഫുജൈറ പോലിസ് ട്രാഫിക് പട്രോള്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സാലിഹ് അല്‍ ദന്‍ഹാനി അറിയിച്ചു. അപകടം നടന്ന ഉടനെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു.

യുവാവിന് അടിയന്തര വൈദ്യശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. രക്തം വാര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാറിന്റെ ഡ്രൈവര്‍ക്ക് പരിക്കൊന്നുമില്ല. ഡ്രൈവര്‍മാരും മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Most Popular