മക്കയിലും മദീനയിലും വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

മക്ക/മദീന: പുണ്യ മക്കയിലും മദീനയിലും വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 600 ലധികമാക്കി. മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുല്‍ നബവിയിലുമാണ് ഇവരുടെ സേവനം . വനിതകളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പദവികളിലും ഇവര്‍ ഇടംപിടിച്ചിട്ടുണ്ട്.