വിദേശ ഉംറ തീർത്ഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധം

റിയാദ്: വിദേശ ഉംറ തീർത്ഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാണെന്ന് സൗദി-ഹജ്ജ് ഉംറ മന്ത്രാലയം. വിസ ഫീസിൽ ഇതും ഉൾപ്പെടും.
ഈ ഇന്‍ഷുറന്‍സ് ഉടമയ്ക്ക് ഒരു ലക്ഷം റിയാൽ വരെ സമഗ്രമായ കവറേജ് ലഭിക്കും. അടിയന്തര ആരോഗ്യ കേസുകൾ, കൊവിഡ് ബാധ, പൊതു അപകടങ്ങളും മരണങ്ങളും, വിമാന യാത്ര റദ്ദാക്കൽ അല്ലെങ്കിൽ പുറപ്പെടുന്ന വിമാനങ്ങളുടെ കാലതാമസം എന്നിവ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരുമെന്നും ഹജ്ജ് – ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം ജൂലൈ 30-ന് ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം. 176 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കാണ് ഇത്രയും വിസകൾ അനുവദിച്ചത്.