ഉംറ സീസണിൽ 50 ലക്ഷം വിദേശ തീർഥാടകർ എത്തിയതായി സൗദി

മക്ക: ഇത്തവണത്തെ ഉംറ സീസണിൽ 50 ലക്ഷം വിദേശ തീർഥാടകർ എത്തിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. 14 വരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 4,840,764 തീർഥാടകർ വ്യോമ, കര, കടൽ വഴി രാജ്യത്ത് എത്തി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 4,329,349 തീർഥാടകർ എത്തി. ജദീദ അറാർ, അൽ ഹദീത, ഹലത് അമ്മാർ, അൽ വാദിയ, എംപ്റ്റി ക്വാർട്ടർ, അൽ ബത്ത, സൽവ, കിങ് ഫഹദ് കോസ്‌വേ, അൽ റാഖി, ദുർറ, അൽ ഖഫ്ജി എന്നീ കര അതിർത്തിയിലൂടെ 507,430 തീർഥാടകർ എത്തി. 3985 തീർഥാടകർ തുറമുഖങ്ങൾ വഴിയും എത്തിച്ചേർന്നു. മദീനയിലെ പ്രിൻസ് മുഹമ്മദ് വിമാനത്താവളം വഴി എത്തിയ തീർഥാടകരുടെ എണ്ണം 1,351,731. യാമ്പുവിലെ പ്രിൻസ് അബ്ദുൾ മൊഹ്‌സെൻ വിമാനത്താവളം വഴി 11,132 തീർഥാടകർ എത്തിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.