ന്യൂയോർക് : 2022ലെ ഫിഫ ലോക കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനെ സ്വാഗതം ചെയ്യുന്ന പ്രമേയം യു എൻ ജനറൽ അസംബ്ലി ശനിയാഴ്ച അംഗീകരിച്ചു. മിഡിൽ ഈസ്റ്റിൽ ആദ്യമായി ഖത്തറിൽ അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ (ഫിഫ) സംഘടിപ്പിക്കുന്ന 2022 ലോകകപ്പിനെ പ്രമേയം പ്രശംസിച്ചു.
ഖത്തറിൽ ഫിഫ സംഘടിപ്പിക്കുന്ന 2022 ലോകകപ്പ് എന്ന തലക്കെട്ടിലാണ് പ്രമേയം. “സമാധാനത്തിനും വികസനത്തിനുമുള്ള കായികം: കായികവും ഒളിമ്പിക് ഐഡിയലും വഴി സമാധാനപരവും മെച്ചപ്പെട്ടതുമായ ഒരു ലോകം കെട്ടിപ്പടുക്കുക” എന്ന മുദ്രാവാക്യത്തിന് കീഴിൽ 106 രാജ്യങ്ങൾ സ്പോൺസർ ചെയ്ത പ്രമേയം ഖത്തർ ആണ് സമർപ്പിച്ചത്.