Friday, August 12, 2022
HomeGulfഅനധികൃതമായി പ്രവേശനം; ഒമാനിൽ വിദേശികൾ പിടിയിൽ

അനധികൃതമായി പ്രവേശനം; ഒമാനിൽ വിദേശികൾ പിടിയിൽ

മസ്‍‍കത്ത്: ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ വിദേശികൾ അറസ്റ്റിലായി. ആറ് വിദേശ പൗരന്മാരും ഇവരെ സഹായിച്ച ഒരു പ്രവാസിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് നുഴഞ്ഞുകയറിയ വിദേശികൾക്ക് ഇയാൾ അഭയം കൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് എത്തുന്ന വിദേശികൾ പാലിക്കേണ്ട തൊഴിൽ നിയമങ്ങളും,താമസ കുടിയേറ്റ നിയമങ്ങളും ഇവർ ലംഘിച്ചതായും പോലീസ് അറിയിച്ചു.

Most Popular