ദോഹ: ഖത്തറിൽ വ്യാജ കമ്പനികളുടെ വിലാസത്തിൽ അനധികൃത വിസ തട്ടിപ്പ് നടത്തിയ പ്രവാസിയെ ക്രിമിനൽ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാർട്മെന്റ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് ഒരു ലാപ്ടോപ് കംപ്യൂട്ടറും 13 എ.ടി.എം കാര്‍ഡുകളും നാല് പേഴ്സണല്‍ ഐ.ഡികളും കണ്ടെത്തിയിട്ടുണ്ട്. തുടർ നടപടികൾക്കായി ഇയാളെ ജുഡീഷ്യല്‍ അധികൃതര്‍ക്ക് കൈമാറി.
വ്യാജ വിസ കച്ചവടക്കാരുമായി ഇടപാടുകൾ നടത്തരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നിയമലംഘനത്തിന് മൂന്ന് വര്‍ഷം വരെ ജയിൽ ശിക്ഷയും അയ്യായിരം റിയാൽ പിഴയുമാണ് ശിക്ഷ. വീണ്ടും കുറ്റകൃത്യം ചെയ്താൽ പിഴ ഒരു ലക്ഷം റിയാൽ ആയിരിക്കും.