ദോഹ; ഇന്റർനാഷണൽ നഴ്സസ് ഡേ ദിനാഘോഷം സംഘടിപ്പിക്കാനൊരുങ്ങി യൂണിക്. മെയ് 20 വെള്ളിയാഴ്ച അബു ഹമറിലെ ബിർള പബ്ലിക് സ്കൂളിൽ വച്ച് വൈകുന്നേരം മൂന്ന് മണി മുതൽ ഒൻപതുവരെയാണ് പരിപാടി. ഖത്തർ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ പരിപാടി ഉദ്ഘാടനം ചെയ്യും. ഹമദ് മെഡിക്കൽ കോർപറേഷൻ ചീഫ് നഴ്സിംഗ് ഓഫീസർ മറിയം നൂഹ് അൽ മുത്വവ ചടങ്ങിൽ മുഖ്യാതിഥിയാകും. ചടങ്ങിൽ കോവിഡ് മേഖലയിലെ മുന്നണിപോരാളികളായ നഴ്സുമാർക്കുള്ള ആദര സൂചകമായി വിവിധ അവാർഡുകളും വിതരണം ചെയ്യും. കൂടാതെ യൂണിക് ന്റെ ജനറൽ യോഗവും കുടുംബ കൂട്ടായ്മയും ഇതിനോടൊപ്പം സംഘടിപ്പിക്കും.
വിവിധ കലാപരിപാടികൾ, ഫുങ്കർ ബീറ്റ്സിന്റെ മ്യൂസിക് ബാൻഡും പരിപാടിയുടെ ഭാഗമാകും. പൂർണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. യൂണിക് പ്രസിഡന്റ് മിനി സിബി, വൈസ് പ്രസിഡന്റ് ല്തഫി കാളമ്പാൻ, പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ലിൻസൺ, ട്രെഷറർ മുഹമ്മദ് അമീർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.