ദോഹ: ഖത്തറില്‍ വാക്സിനേഷന് എടുക്കാത്ത രോഗികള്‍ക്ക് ഗുരുതരമായ കൊവിഡ്-19 അണുബാധ മൂലം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത പൂര്‍ണ്ണമായും വാക്സിനേഷന് സ്വീകരിച്ചവരേക്കാളും എട്ട് മടങ്ങ് കൂടുതലാണെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം. 2021 ഡിസംബര്‍ 15 മുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളെ വിശകലനം ചെയ്തതില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍.
ഒരു ഡോസോ, രണ്ട് ഡോസുകളോ എടുത്ത ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് കൊവിഡ് അണുബാധയില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷണം ലഭിക്കുന്നുണ്ട്. ഭാഗികമായി വാക്സിനേഷന് എടുത്ത രോഗികള്‍ക്ക് അതായത്, ഒരു ഡോസ് മാത്രം സ്വീകരിക്കുകയോ ആറ് മാസത്തിലധികം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിക്കുകയോ ബൂസ്റ്റര്‍ ഡോസ് ലഭിക്കാത്തവരുമായ രോഗികള്‍ക്ക് ഒരു പരിധിവരെ സംരക്ഷണം ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
എന്നാല്‍ ഇത് പൂര്‍ണ്ണമായും വാക്സിനേഷന് എടുത്തവരേക്കാളും കുറവാണെന്നും മന്ത്രാലയം പറയുന്നു. ഭാഗികമായി വാക്സിനേഷന് എടുത്ത രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികളേക്കാള്‍ മൂന്നിരട്ടി കുറവാണ്.
‘എച്ച്.എം.സിയിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ഞങ്ങള്‍ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്നു, അവരില്‍ ചിലര്‍ക്ക് ശ്വസനത്തെ പിന്തുണയ്ക്കാന്‍ മെക്കാനിക്കല്‍ വെന്റിലേഷന് ആവശ്യമായി വന്നിട്ടുണ്ടെന്ന് എച്ച്.എം.സിയുടെ തീവ്രപരിചരണ വിഭാഗങ്ങളുടെ ആക്ടിംഗ് ചെയര്മാന് ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു. അതിനാല്‍ സ്വയം രക്ഷിക്കാന്‍ എല്ലാവരും വാക്സിനുകള്‍ എത്രയും വേഗം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെതിരയുള്ള പോരാട്ടത്തില്‍ ഖത്തര്‍ ജനത വളരെ ക്രിയാത്മകമായി പ്രതികരിച്ചു. കൂടാതെ 800,000-ത്തിലധികം ബൂസ്റ്റര്‍ ഡോസുകള്‍ ഉള്‍പ്പെടെ 5.8 ദശലക്ഷത്തിലധികം ഡോസുകള്‍ രാജ്യത്ത് ഇതിനോടകം വിതരണം ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു.