Thursday, May 19, 2022
HomeGulfമൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഖത്തറിലെത്തി

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഖത്തറിലെത്തി

ദോഹ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഖത്തറിലെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ദോഹയിലെത്തിയ വി മുരളീധരനെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത സംഘവും ചേര്‍ന്ന് സ്വീകരിച്ചു.

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി, ശൂറാ കൗണ്‍സില്‍ അധ്യക്ഷന്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം എന്നിവരുമായി വി. മുരളീധരന്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.

 

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷനിലെ ഇന്ത്യന്‍ പവലിയന്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് അല്‍ വക്‌റയില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികളുമായി വൈകുന്നേരം ആറ് മണിക്ക് മന്ത്രി സംവദിക്കും.

രാത്രി 7.30ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.സി.ബി.എഫിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഖത്തര്‍ ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലും സന്ദർശനം നടത്തും.

 

 

Most Popular