Sunday, May 22, 2022
HomeGulfവാക്‌സിനെടുത്തവരേയും കോവിഡ് ബാധിച്ച് ഭേദമായ വിദ്യാര്‍ഥികളേയും പ്രതിവാര റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി ഖത്തർ...

വാക്‌സിനെടുത്തവരേയും കോവിഡ് ബാധിച്ച് ഭേദമായ വിദ്യാര്‍ഥികളേയും പ്രതിവാര റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: വാക്‌സിനെടുത്തവരേയും കോവിഡ് ബാധിച്ച് ഭേദമായ വിദ്യാര്‍ഥികളേയും പ്രതിവാര റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കോവിഡ് ഭേദമായതിന് അംഗീകൃത ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള റിക്കവറി സര്‍ട്ടിഫിക്കറ്റോ ഹാജറാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കൂളുകള്‍ വഴി ടെസ്റ്റിംഗ് കിറ്റുകള്‍ നല്‍കുന്നത് തുടരും. എന്നാല്‍ പ്രൈവറ്റ് സ്‌കൂള്‍ വി്ദ്യാര്‍ഥികള്‍ സ്വന്തമായി റാപിഡ് ആന്റിജന്‍ കിറ്റുകള്‍ വാങ്ങണം .പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ ടീമുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാന്‍ഡം കോവിഡ് പരിശോധനകള്‍ നടത്തും. സ്‌കൂളുകള്‍ ഞായറാഴ്ച (ഫെബ്രുവരി 20) മുതല്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള സമയങ്ങളിലേക്ക് മടങ്ങുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Most Popular