Tuesday, September 27, 2022
HomeGulfഖത്തറിലെ വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദം

ഖത്തറിലെ വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദം

ദോഹ: ഖത്തറിലെ വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യുസുഫ് അല്‍ മസ്‌ലമാനി. അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് ഡെല്‍റ്റ വകഭേദം സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഖത്തറിലെ വാക്‌സിനുകള്‍ അതിനെ പ്രതിരോധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിനെടുത്തവരില്‍ നിന്നും വാക്‌സിനെടുക്കാത്തവര്‍ക്ക് രോഗം പകരാനുള്ള സാധ്യത ഉണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ വാക്‌സിനെടുത്തവരും എടുക്കാത്തവരും ഒരു പോലെ ജാഗ്രത തുടരണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. ഖത്തർ റേഡിയോയുടെ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Most Popular