റമദാനിൽ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള പരിപാടികളും വർക്ഷോപ്പുകളും സംഘടിപ്പിക്കാനൊരുങ്ങി ഖത്തറിലെ പ്രമുഖ കൾച്ചറൽ വില്ലേജ് ഫൌണ്ടേഷനായ കത്താറ. അൽ taadoud കമ്പനി സംഘടിപ്പിക്കുന്ന ഖത്താറ പ്ലേസ്റ്റേഷൻ ചാമ്പ്യൻഷിപ്പ് ഇന്ന് രാത്രി 8 മണി മുതൽ കത്താറയുടെ വടക്ക് ഭാഗത്തു വെച്ചു നടക്കും . 400 ലധികം പേർ പങ്കെടുക്കുന്ന നാലാമത് ചാമ്പ്യൻഷിപ്പിൽ ആദ്യ അഞ്ചു സ്ഥാനക്കാർക്ക് സമ്മാനവും ലഭിക്കുന്നതാണ്. വിവിധ പ്രായത്തിലുള്ള ആൾക്കാരെ ആകർഷിക്കുന്നതിന് വേണ്ടി നിരവധി പരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളായ ഈജിപ്ത്യൻ കമ്മ്യൂണിറ്റിയുടെയും സുഡാനി കമ്മ്യൂണിറ്റിയുടെയും നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
7 വയസ്സിനു മുകളിലുള്ളവർക്ക് ദീന ഹമ്മാം അവതരിപ്പിക്കുന്ന വർക്ഷോപ് രാത്രി 8നും 9നും ഇടയിലാണ് സംഘടിപ്പിക്കുക. 12 മുതൽ 17 വയസ്സ് വരെയുള്ളവർക്ക് വേണ്ടി ദ ജാർ ഓഫ് ഗിവിങ്ങ് എന്ന വർക്ഷോപ്പും 18 വയസ്സിനു മുകളിലുള്ളവർക്ക് കാലിഗ്രാഫറും പ്ലാസ്റ്റിക് ആർട്ടിസ്റ് അമ്മാർ എൽ ഡെസൗക്കി നയിക്കുന്ന അറബ് ബോട്ടാനിക്കൽ ഡെക്കറേഷൻ വർക്ക്ഷോപ്പ് എല്ലാ ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ നടക്കും.