പ്രവാസികളുടെ മടക്കയാത്ര: ഗള്‍ഫിലെ വിവിധ ഇന്ത്യന്‍ എംബസികള്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

returns of pravasi indians

ദോഹ: പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ഗള്‍ഫിലെ വിവിധ ഇന്ത്യന്‍ എംബസികള്‍ വിവര ശേഖരണം തുടങ്ങി. ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു പിന്നാലെ യുഎഇ, സൗദി ഇന്ത്യന്‍ എംബസികളും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മടക്കയാത്ര ആസൂത്രണം ചെയ്യാനുള്ള കണക്കെടുപ്പ് മാത്രമാണ് രജിസ്‌ട്രേഷന്‍ എന്നും മടക്കയാത്ര സംബന്ധിച്ച മറ്റു തീരുമാനങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എംബസികള്‍ അറിയിച്ചു.

യു എ ഇ യിലുള്ളവര്‍ https://www.cgidubai.gov.in/covid_register/ എന്ന സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. https://t.co/K5Hbmr4cFP എന്ന ലിങ്കില്‍ പോയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

പ്രവാസികളുടെ മടക്കയാത്ര ആസൂത്രണം ചെയ്യുന്നതിന് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ എന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും രജിസ്‌ട്രേഷന്‍ നിര്‍വഹിക്കണം. കമ്പനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. നേരത്തേ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരും എംബസി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും.

അടുത്തയാഴ്ചയോടെ വിമാന സര്‍വീസ് ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ തുടങ്ങിയേക്കും. ഇതില്‍ അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നോര്‍ക്ക വെബ്‌സൈറ്റില്‍ ഇതിനകം മൂന്നര ലക്ഷത്തോളം പേര്‍ രജിറ്റര്‍ ചെയ്തിട്ടുണ്ട്.

1.യുഎഇയില്‍ ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
2.സൗദിയില്‍ ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
3. ഖത്തറിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Various Indian embassies in the Gulf have started collecting data to bring back the diaspora. The UAE and Saudi Indian Embassies have started registration after the Indian Embassy in Qatar.